ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഒ.ഐ.സി.സി ഓണാഘോഷം 28ന്

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി ഓണാഘോഷം ഈമാസം 28ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ആഘോഷം വൈകീട്ട് ആറുവരെ തുടരും.മുഖ്യാതിഥിയായി കേരള സ്റ്റേറ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ത ഗായകൻ ഷാഫി കൊല്ലം നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും ആഘോഷഭാഗമായി ഒരുക്കും. എബി വാരികാട് (ആക്ടിങ് പ്രസി), ബി.എസ്. പിള്ള (ജന. കൺ), ജോയ് ജോൺ തുരുത്തിക്കര (ജന. സെക്ര), നിസ്സാം എം.എ, ജോയ് കരുവാളൂർ (കൺ), ജലിൻ തൃപ്രയാർ, റസാഖ് ചെറുതുരുത്തി (മീഡിയ കൺ) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - OICC Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.