കർഷകതൊഴിലാളികളുടെ കുത്തിവെപ്പ് കേന്ദ്രത്തിൽ അനുഭവപ്പെട്ട തിരക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാം തൊഴിലാളികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. വഫ്റ, അബ്ദലി എന്നിവിടങ്ങളിലെ ഫാം തൊഴിലാളികൾക്കാണ് വാക്സിൻ നൽകിത്തുടങ്ങിയത്. രണ്ടു ഷിഫ്റ്റിലായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു. പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി സാധ്യമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അതിനിടെ, കർഷകത്തൊഴിലാളികളുടെ കുത്തിവെപ്പിന് ആദ്യ ദിവസം ഏർപ്പെടുത്തിയ ക്രമീകരണത്തിൽ പലരും അതൃപ്തി പ്രകടിപ്പിച്ചു. പൊതുവെ കുവൈത്തിലെ കുത്തിവെപ്പ് കേന്ദ്രങ്ങളിലെ ക്രമീകരണങ്ങളും സൗകര്യങ്ങളും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കൂടുതൽ ആളുകൾ ഒന്നിച്ച് എത്തിയതാണ് ഫാം തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ താളം തെറ്റിയത്. അടുത്ത ദിവസങ്ങളിലും കേന്ദ്രം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.