കുവൈത്തില്‍ നഴ്​സിങ്​ തസ്​തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി

കുവെെത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിൽ നഴ്സിങ്​ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി ഉയര്‍ത്തി. ഇതുവരെ 35 വയസ്സായിരുന്നു പരിധി. നഴ്സിങ്​ മേഖലയില്‍ കഴിവുറ്റവരെ ഉള്‍പ്പെടുത്താൻ പ്രായം തടസ്സമാവുന്നത്​ കുറക്കുകയാണ്​ ലക്ഷ്യമെന്ന്​ അധികൃതർ വ്യക്​തമാക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ പ്രായപരിധി ബാധകമാണ്​.

കുവൈത്തിലെ നഴ്‌സിങ്​ സ്ഥാപനങ്ങളിൽനിന്നുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴിൽ പരിചയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയതായും ഉത്തരവിലുണ്ട്​. രാജ്യത്ത്​ അഞ്ചുവർഷംകൊണ്ട്​ സ്വദേശി നഴ്​സുമാരെ വളർത്തിയെടുത്ത്​ വിദേശികളെ ആശ്രയിക്കുന്നത്​ കുറക്കാനാണ്​ പദ്ധതി. സിവിൽ സർവിസ്​ കമീഷൻ, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സ​െൻറർ, കുവൈത്ത്​ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ്​ പദ്ധതി തയാറാക്കുന്നത്​.

നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതികത്തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ്​ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്​. കോഴ്​സി​​െൻറ നിലവാരം വർധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്ക്​ തൊഴിൽസാധ്യത ഉറപ്പാക്കാനും പദ്ധതി തയാറാക്കിയതായാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​.

Tags:    
News Summary - nursing-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.