ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് സംഘടിപ്പിച്ച ‘ഫ്ലോറൻസ് ഫിയസ്റ്റ 2022’ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്

നഴ്സസ് ദിനം: വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത്, അന്താരാഷ്ട്ര നഴ്സസ്‌ ദിനത്തോടനബന്ധിച്ചു ലോകമെമ്പാടുമുള്ള നഴ്സുമാരെ ഉൾക്കൊള്ളിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനചടങ്ങ് ലുലു മണി എക്സ്ചേഞ്ച് കുവൈത്ത് ആസ്ഥാനത്തു സംഘടിപ്പിച്ചു.

ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ സ്മരണയിൽ നടത്തിയ 'ഫ്ലോറൻസ് ഫിയസ്റ്റ 2022' മത്സരം പങ്കാളിത്തം കൊണ്ടും പരിപാടിയുടെ മേന്മകൊണ്ടും വൻ വിജയമായിരുന്നു.

ലുലു എക്സ്ചേഞ്ച് ആസ്ഥാനത്തുനടന്ന ചടങ്ങിൽ കുവൈത്തിലെ മത്സര വിജയികളും കുടുംബാംഗങ്ങളും പങ്കെടുത്തു. മറ്റ് രാജ്യങ്ങളിലുള്ള വിജയികൾക്കുള്ള പ്രൈസ് മണി ഓൺലൈനായി നൽകി.

വിജയികൾക്കുള്ള പ്രൈസ് മണി ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ഷൈജു മോഹൻദാസ്, ഡി.ജി.എം സുബഹീർ, ഹെഡ്‌ ഓഫ്‌ ഓപറേഷൻ ഷഫാസ്‌ അഹമദ്‌, ഏരിയ മാനേജർ സജിത്‌, ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ്, ഇൻഫോക് സെക്രട്ടറി രാജലക്ഷ്മി ഷൈമേഷ്, ലുലുമണി എക്സ്ചേഞ്ച് മാനേജർ കാർവർണൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.

Tags:    
News Summary - Nurses Day: Prize distributed to winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.