കാഴ്ചക്കാരില്ല: കുവൈത്ത് ടി.വി കുട്ടികളുടെ ചാനൽ നിർത്താൻ ഒരുങ്ങുന്നു

കുവൈത്ത്​ സിറ്റി: പ്രതീക്ഷിച്ചത്ര കാഴ്​ചക്കാരില്ലാത്തതിനാൽ കുവൈത്ത്​ ടി.വി കുട്ടികൾക്കായുള്ള ചാനൽ നിർത്താനൊരുങ്ങുന്നു.2018 ഡിസംബറിലാണ്​ പൊതുമേഖലാ സ്ഥാപനമായ കുവൈത്ത്​ ടി.വി കുട്ടികൾക്കായി ടെലിവിഷൻ ചാനൽ ആരംഭിച്ചത്​. കാഴ്​ചക്കാരില്ലാതെ ചാനൽ നടത്തിക്കൊണ്ടുപോവുന്നത്​ പൊതുമുതൽ ദു​ർവ്യയം ചെയ്യുന്നതിന്​ സമമാണെന്നാണ്​ വാർത്താവിനിമയ മന്ത്രാലയം മാസങ്ങൾക്കുമുമ്പ്​ നടത്തിയ പഠനത്തിൽ റിപ്പോർട്ട്​ ചെയ്​തത്​.ഉള്ളടക്കം വേണ്ടത്ര കുട്ടികൾക്ക്​ പ്രയോജനം ചെയ്യുന്നതായില്ലെന്നാണ്​ വിലയിരുത്തൽ. വേണ്ടത്ര പഠനം നടത്താതെയാണ്​ തിരക്കിട്ട്​ കുട്ടികളുടെ ചാനൽ ആരംഭിച്ചതെന്ന വിമർശനവും ഉയരുന്നു.

മിക്കവാറും പരിപാടികൾ കുട്ടികൾക്ക്​ പ്രയോജനം ചെയ്യുന്നില്ല, അന്താരാഷ്​ട്ര തലത്തിലുള്ള കുട്ടികളുടെ ചാനലുകളിൽനിന്ന്​ വ്യത്യസ്​തത പുലർത്താനോ അതിനോടൊപ്പം നിലവാരം കാത്തുസൂക്ഷിക്കാനോ കഴിഞ്ഞില്ല, പ്രവർത്തന ചെലവ്​ കൂടുതലാണ്​, ചാനൽ കുട്ടികളെ ആകർഷിക്കുന്നില്ല, പാർലമെൻറ്​ അംഗങ്ങൾ വിമർശനം ഉയർത്തുന്നു, രക്ഷിതാക്കളുടെ ഭാഗത്തുനിന്ന്​ നിരവധി പരാതികൾ ഉയരുന്നു തുടങ്ങിയ വിമർശനങ്ങൾ ചാനലിനെതിരെയുണ്ട്​. കുവൈത്ത്​ ചിൽഡ്രൻസ്​ ചാനലി​െൻറ ഒരുവർഷത്തെ ചെലവ്​ 6,25,000 ദീനാർ ആണ്​.ഒരു ലക്ഷം ദീനാർ കുട്ടികളുടെ പരിപാടികളുടെ നിർമാണത്തിനും 75,000 ദീനാർ ജീവനക്കാർക്ക്​ ​ആനുകൂല്യങ്ങൾ നൽകാനും 4,50,000 പ്രത്യേക പരിപാടികൾ വാങ്ങാനുമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.