പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എൻജി. അൻവർ സാദത്തിനുള്ള ഉപഹാരം എൻജി. ഉമ്മർകുട്ടി, ഇബ്രാഹിംകുട്ടി സലഫി എന്നിവർ നൽകുന്നു
കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകരായ എൻജി. അൻവർ സാദത്തിനും മുഹമ്മദ് ശരീഫ് മണ്ണാർക്കാടിനും യാത്രയയപ്പ് നൽകി. 14 വർഷം കുവൈത്തിലുള്ള എൻജിനീയർ അൻവർ സാദത്ത് ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി, ജോ. സെക്രട്ടറി, ശാഖ ഭാരവാഹിത്വം തുടങ്ങി വിവിധങ്ങളായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ദാറുൽ ഹൻദസ കമ്പനിയിൽ മെറ്റീരിയൽ എൻജിനീയറായിരുന്നു. അഞ്ചുവർഷത്തെ പ്രവാസിയായ ശരീഫ് മണ്ണാർക്കാട് കേന്ദ്ര ദഅ്വ, ഖുർആൻ ലേണിങ് സ്കൂൾ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുപിക് കമ്പനിയിലെ ഇ.ഡി.സി കോഒാഡിനേറ്ററായിരുന്നു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര സെക്രട്ടറി എൻജി. ഉമ്മർ കുട്ടി എന്നിവർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, പി.വി. അബ്ദുൽ വഹാബ്, അയ്യൂബ് ഖാൻ, അബ്ദുൽ നാസർ മുട്ടിൽ, താജുദ്ദീൻ നന്തി, ബദറുദ്ദീൻ പുളിക്കൽ, ബക്കർ ചാവക്കാട് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.