കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹിന്റെ നേതൃത്വത്തിൽ
രാജകുടുംബാംഗങ്ങൾ അബ്ദലിയിലെ അസായിസ് ഫാമിലെത്തിയപ്പോൾ
കുവൈത്ത് സിറ്റി: പതിവ് തെറ്റിക്കാതെ അബ്ദലിയിലെ അസായിസ് തോട്ടത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ രാജകുടുംബാംഗങ്ങൾ ഇത്തവണയും ഒത്തുകൂടി. തോട്ടം ഉടമ ശൈഖ് അലി ജാബിർ അൽ അഹ്മദ് അസ്സബാഹിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ചാണ് പ്രമുഖ രാജകുടുംബാംഗങ്ങൾ ഒരുമിച്ചെത്തിയത്.
അമീറിന് പുറമെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവരടക്കം പ്രമുഖരും ഉണ്ടായിരുന്നു. അമീറും കിരീടാവകാശിയും ശൈഖ് അലി ജാബിർ അസ്സബാഹും ചേർന്ന് ഭീമൻ കേക്ക് മുറിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
തോട്ടം ചുറ്റിക്കണ്ടും കുട്ടികളുൾപ്പെടെയുള്ളവരോട് കുശലം പറഞ്ഞും അമീർ സമയം ചെലവഴിച്ചു. മുൻവർഷങ്ങളിലും ഇതേ കാലത്ത് അസായിസ് തോട്ടത്തിൽ അമീറിനും രാജകുടുംബാംഗങ്ങൾക്കും ഉച്ചവിരുന്ന് സംഘടിപ്പിക്കാറുണ്ട്. മുൻ അമീറുമാരുടെ കാലത്തും ഈ പതിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.