കുവൈത്ത് സിറ്റി: സംഘ്പരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന മുസ്ലിം വംശഹത്യ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യവിരുദ്ധമായ വഖഫ് ബില്ലെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ദൈവ പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ സ്വയംപര്യാപ്തതക്കായി പൂര്‍വികര്‍ ദാനം ചെയ്ത വഖഫ് സ്വത്തുക്കളുടെ കൈകാര്യ കര്‍തൃത്വം സ്വന്തമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചെറുക്കണം.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ എടുത്ത് കളഞ്ഞ് വഖഫ് സ്ഥാപനങ്ങളും സ്വത്തുക്കളും അന്യാധീപ്പെടുത്താന് അനുവദിക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്നും ഐ.ഐ.സി സംഗമം സൂചിപ്പിച്ചു.
സാൽമിയ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മSനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് സിദ്ദീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ സഅദ് പുളിക്കൽ, അയ്യൂബ് ഖാൻ, അബ്ദുറഹ്മാൻ, ഇബ്രാഹിം കൂളിമുട്ടം, മുർഷിദ് അരീക്കാട്, നബീൽ ഫറോക്ക്, നാസിർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, ഷെർഷാദ് പുതിയങ്ങാടി, സൈദ് മുഹമ്മദ്, ടി.എം. അബ്ദുറഷീദ്, മുഹമ്മദ് ആമിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.