ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പോ​ർ​ട്ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യം

മ​നാ​മ: രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രാ​തി​ക​ൾ ഫ​യ​ൽ ചെ​യ്യാ​നും അ​വ​യു​ടെ പു​രോ​ഗ​തി ട്രാ​ക്ക് ചെ​യ്യാ​നും പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പാ​ർ​ല​മെ​ന്റി​ൽ ആ​വ​ശ്യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ എം.​പി. മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ അ​ൽ​അ​ഹ​മ്മ​ദാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന വി​ല​യും ഉ​പ​ഭോ​ക്താ​വി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം.

2025ൽ ​മാ​ത്രം വി​ല​വി​വ​ര​പ്പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1,937 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യം രേ​ഖ​പ്പെ​ടു​ത്തി. 2023ൽ ​ഇ​ത് 3,400 ആ​യി​രു​ന്നു. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2023ൽ 7,676 ​പ​രാ​തി​ക​ൾ ല​ഭി​ച്ച​പ്പോ​ൾ 2025ൽ ​അ​ത് 6,429 ആ​യി ചു​രു​ങ്ങി. ഇ​ല​ക്ട്രി​ക്ക​ൽ-​ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ വ്യാ​പാ​രി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ നി​ല​വി​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഒ​രു ഏ​കീ​കൃ​ത പോ​ർ​ട്ട​ൽ​വ​ഴി പ​രാ​തി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ ത​ത്സ​മ​യം അ​റി​യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്ക​ണം. പ​ല പ​രാ​തി​ക​ളും അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും അ​വ പൊ​തു​പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക​ണ​മെ​ന്നും എം.​പി. മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ അ​ൽ അ​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​നും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും സ​ഭ​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

Tags:    
News Summary - Need for a separate portal for consumer complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.