നാഫോ ഗ്ലോബൽ സെന്റർ ഉദ്ഘാടനത്തിൽ കേക്ക്മുറിക്കുന്നു
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബലിന്റെ ഔദ്യോഗിക കാര്യാലയത്തിന്റെ ഉദ്ഘാടനം കഴക്കൂട്ടം ആലത്തറ ടവേഴ്സിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുൻ പ്രഫസറും കൺസൽട്ടന്റുമായ ഡോ. പി.സി. നായർ നിർവഹിച്ചു. എം. രവീന്ദ്രനാഥക്കുറുപ്പ് വിശിഷ്ടാതിഥിയായി. നാഫോ ഗ്ലോബൽ സെക്രട്ടറി മുരളി എസ്. നായർ അധ്യക്ഷത വഹിച്ചു. ജി. ഗിരീഷ് കുമാർ, സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി വ്യക്തിത്വങ്ങൾ എന്നിവർ ആശംസകൾ നേർന്നു. നാഫോ ഗ്ലോബൽ ഇന്ത്യ പ്രസിഡന്റ് വിജയൻ നായർ, വൈസ് പ്രസിഡന്റ് ബാല സുന്ദരൻ നായർ, ജോയന്റ് ട്രഷറർ വിജയ കുമാർ മേനോൻ, നാഫോ ഗ്ലോബൽ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് രാജീവ് മേനോൻ, ജനറൽ സെക്രട്ടറി അനീഷ് നായർ, ട്രഷറർ ഉണ്ണികൃഷ്ണൻ കുറുപ്പ് എന്നിവർ ഓൺലൈനിലൂടെ അഭിനന്ദനങ്ങൾ അർപ്പിച്ചു. നാഫോ ഗ്ലോബൽ അംഗം എം. വിജയകുമാർ ഏകോപനം നിർവഹിച്ചു. ജോ.സെക്രെട്ടറി സി. കൃഷ്ണ കുമാർ സ്വാഗതവും ട്രഷറർ പി.എസ്. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.
ഇരുപത് വർഷമായി കുവൈത്തിലെ സമാന മനസ്കരുടെ കൂട്ടായ്മയായ നാഫോ ഗ്ലോബൽ കേരളത്തിലെ പ്രവർത്തനം വ്യാപിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസ സഹായ പദ്ധതിയായ നാഫോ സ്നേഹ തീർഥം, ചികിത്സാ ധന സഹായ പദ്ധതിയായ നാഫോ സ്നേഹകിരണം എന്നിവക്ക് പുറമെ വിവിധ കർമപദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.