20 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: 20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി ന​ൽ​കാ​ൻ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം ഫൈ​സ​ർ, ​ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.ന​ൽ​കാ​മെ​ന്ന്​ ക​മ്പ​നി സ​മ്മ​തി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​മ്പ​ത​ര ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ ആ​ണ്​ ഇ​തു​വ​രെ കു​വൈ​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ൽ ആ​ഴ്​​ച​യി​ൽ ഒാ​രോ ല​ക്ഷം ഡോ​സ്​ എ​ന്ന​രീ​തി​യി​ൽ ഒ​ന്ന​ര​മാ​സ​ത്തി​ലേ​റെ​യാ​യി ഫൈ​സ​ർ വാ​ക്​​സി​ൻ കു​വൈ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്നു​ണ്ട്.

കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. കു​വൈ​ത്തി​ൽ ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മോ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കൂ​ടി എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​ദ്യ ഷി​പ്​​മെൻറ്​ ന​ട​ന്നി​ട്ടി​ല്ല.

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​െൻറ ചി​ല ബാ​ച്ചു​ക​ൾ ര​ക്​​തം ക​ട്ട​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. കു​വൈ​ത്തി​ൽ എ​ത്തി​ച്ച ര​ണ്ടു​ല​ക്ഷം ഡോ​സ്​​ കാ​ര്യ​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കി​യി​ട്ടി​ല്ല.ഫൈ​സ​ർ വാ​ക്​​സി​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​തി​നും കു​വൈ​ത്തി​ൽ ഗൗ​ര​വ​മു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ക്​​സി​നു​ക​ൾ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.വാ​ക്​​സി​ൻ ഉ​പ​യോ​ഗ​വും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​ര​മാ​യി നി​രീ​ക്ഷി​ക്കു​ന്നു. വാ​ക്​​സി​ൻ സു​ര​ക്ഷ, കാ​ര്യ​ക്ഷ​മ​ത, ഗു​ണ​മേ​ന്മ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ന്നു. പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്യൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.