കുവൈത്ത് സിറ്റി: റമദാനിൽ പ്രമോഷൻ തന്ത്രങ്ങൾ ഉപയോഗിക്കുന്ന റസ്റ്റാറന്റുകൾ, ഭക്ഷണശാലകൾ എന്നിവക്ക് സാമൂഹിക കാര്യ മന്ത്രാലയം മുന്നറിയിപ്പ്. വ്രതമനുഷ്ഠിക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിന്റെ മറവിൽ റസ്റ്റാറന്റുകൾ സംഭാവനകൾ അഭ്യർഥിക്കരുത്.
നോമ്പുകാരന്റെ ഇഫ്താറിന് സംഭാവന ചെയ്യുക തുടങ്ങിയ സംഭാവന പ്രചാരണ മുദ്രാവാക്യങ്ങൾ ധനസമാഹരണ പ്രവർത്തനങ്ങളിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
നോമ്പെടുക്കുന്നവർക്ക് ഇഫ്താർ ഭക്ഷണത്തിന്റെ ലഭ്യതയും വിതരണം ചെയ്യാനുള്ള സാധ്യതയും പ്രഖ്യാപിച്ച റസ്റ്റാറന്റുകളെ മന്ത്രാലയം നിരീക്ഷിച്ചുവരുകയാണ്.
ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായി കണക്കാക്കും. ഇത്തരം റസ്റ്റാറന്റുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രാലയം വാണിജ്യ, വ്യവസായ സഹസ്ഥാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘനം ആവർത്തിച്ചാൽ ലൈസൻസ് പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.