എം.ജി.എം കുവൈത്ത് ഇഫ്താർ സംഗമത്തിൽ ലമീഷ് ബാനു സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഹുദാ സെന്റർ കെ.എൻ.എം വനിതാവിഭാഗമായ-മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് -എം.ജി.എം കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഡയറ്റീഷ്യൻ കൺസൽട്ടന്റ് ലമീഷ് ബാനു ക്ലാസെടുത്തു. നിച്ച് ഓഫ് ട്രൂത് ഭാരവാഹി മുസ്തഫ തൻവീർ ഉദ്ബോധനം നൽകി.
യൂനിറ്റ് തലത്തിൽ നടന്ന ഖുർആൻ പരീക്ഷാവിജയികളായ ഷാഹിന, ടി.കെ.കൗലത്ത്, നസ്രീൻ ജാബിർ എന്നിവർക്ക് സംഗമത്തിൽ സമ്മാനം വിതരണം ചെയ്തു. കുവൈത്ത് എം.ജി.എം പ്രസിഡന്റ് റഹുമ ബീവി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷാഹിന അഷ്റഫ് സ്വാഗതവും ഡോ.നദ ശാക്കിർ നന്ദിയും പറഞ്ഞു. ശൈലജ മുഹമ്മദ്, നജ്ല അഹമ്മദ്, നസ്രീൻ, ഫാത്തിമ ചോനാരി, ഷെർസ, മുംതാസ്, സബിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.