ജി.സി.സി കരസേന കമാൻഡർമാരുടെ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ജി.സി.സി കരസേനാ കമാൻഡർമാരുടെ 23ാമത് യോഗം കുവൈത്തിൽ നടന്നു. ഏകീകൃത സൈനിക കമാൻഡിന്റെ ഏകോപനത്തിലായിരുന്നു യോഗം. കരസേന കമാൻഡർ ബ്രിഗേഡിയർ ഹമദ് അൽ സുവൈദി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആറ് ജി.സി.സി രാജ്യങ്ങളിലെയും കരസേനകൾ തമ്മിലുള്ള സൈനിക സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു. സൈനിക കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ജി.സി.സി കരസേനകൾക്കിടയിൽ സംയോജിത പ്രതിരോധം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഏകീകരണം എന്നിവയും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.