Posted On
date_range Updated On
date_range നബിദിനം: ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ല
കുവൈത്ത് സിറ്റി: പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ബാങ്കുകളും അവധിയിൽ. ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് സെൻട്രൽ ബാങ്ക് സർക്കുലർ പുറത്തിറക്കി.
ബാങ്കുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് യൂനിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നബിദിനത്തിൽ രാജ്യത്ത് നേരത്തേ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും. ഞായറാഴ്ച നബിദിന അവധി വന്നതോടെ വെള്ളി, ശനി അടക്കം മൂന്നു ദിവസം പ്രധാന സ്ഥാപനങ്ങൾ അവധി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.