കുവൈത്ത് സിറ്റി: സ്വകാര്യ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുകയും സർക്കാർ ആശുപത്രികളിൽ വലിയ കേസുകൾ മാത്രം എടുക്കുക യും ചെയ്യുന്നവർക്ക് ആശ്വാസമായി സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സേവനം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കിട്ട ാൻ ബുദ്ധിമുട്ടുന്നുന്നവർക്ക് മരുന്ന് എത്തിച്ചുകൊടുത്തും രോഗവിവരങ്ങൾ, സംശയങ്ങൾ എന്നിവ മലയാളി ഡോക്ടറുമായി പങ്കു വെക്കാൻ അവസരമൊരുക്കിയുമാണ് സന്നദ്ധ സംഘടനകൾ മാതൃകയാവുന്നത്. അടഞ്ഞുകിടക്കുന്ന സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരുമെല്ലാം നിസ്വാർഥ സേവനത്തിന് സഹകരിക്കുന്നുണ്ട്.
പുറത്തിറങ്ങുന്നതിന് പരിമിതിയുള്ളത് കൊണ്ട് വാട്സാപ് കൂട്ടായ്മകൾ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആളുകളുടെ പക്കൽ ബാക്കിയിരിക്കുന്ന മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്നു. ഫാർമസികളുടെ സേവനവും ഉപയോഗപ്പെടുത്തുന്നു. വിമാന സർവീസ് നിലച്ചതോടെ നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവരാൻ കഴിയാതായ നിരവധി പേർക്ക് ഇത്തരം സേവനങ്ങൾ ഉപകാരപ്പെടുന്നു.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ മേൽനോട്ടമുണ്ട്. ആരോഗ്യ വകുപ്പിെൻറ മെഡിക്കൽ ക്ലിനിക്, ആശുപത്രി പ്രവർത്തനങ്ങളെ കുറിച്ച് സംശയങ്ങൾക്ക് ഫോൺകാളുകളിലൂടെ മറുപടി നൽകുന്നു. കെ.െഎ.ജി, യൂത്ത് ഇന്ത്യ, െഎവ എന്നിവ കനിവ്, ടീം വെൽഫെയർ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഹെൽപ് ലൈൻ വഴി രണ്ടുദിവസത്തിനകം നൂറിലധികം പേർ മെഡിക്കൽ സേവനവും 30ലധികം പേർ കൗൺസലിങ് സേവനവും ഉപയോഗപ്പെടുത്തി. മെഡിക്കൽ ഹെൽപ്ലൈൻ ഫോൺ നമ്പർ/വാട്സാപ്: ഫർവാനിയ ഗവർണറേറ്റ് -^69689414, 99498607, 97547254, 67785350, ഹവല്ലി ഗവർണറേറ്റ് ^-99020623, 65667981. അഹ്മദി ഗവർണറേറ്റ് ^-98733472, 66066346, 99046082, കാപിറ്റൽ ഗവർണറേറ്റ് -^99395781, 99362430, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകൾ --^ -97709046, 51502515, 66478880.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.