കുവൈത്ത് സിറ്റി: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമാ യ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിെൻറ കുവൈത്ത് സന്ദർശനത്തിൽ ഖത്തർ വിഷയം പ്രധാന അജണ്ടയെന്ന് സൂചന. കുവൈത്ത് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ ശനിയാഴ്ച എത്തുമെന്നറിയിച്ചിരുന്നെങ്കിലും പിന്നീട് ഞായറാഴ്ചയാണ് സന്ദർശനമെന്ന് മാറ്റി അറിയിച്ചു. സൗദി രാജ-ഭരണ കുടുംബത്തിലെ പ്രമുഖരടങ്ങുന്ന ഔദ്യോഗിക സംഘത്തോടൊപ്പമാണ് അദ്ദേഹം എത്തുക. കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കുവൈത്തിലെത്തുന്ന അദ്ദേഹം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുമായി ചർച്ച നടത്തും. സൗദി സഖ്യരാജ്യങ്ങളും ഖത്തറുമായുള്ള പ്രശ്നം സന്ദർശനത്തിലെ പ്രധാന അജണ്ടയാണെന്നത് മേഖലക്ക് ശുഭവാർത്തയാണ്. ഒരു വർഷത്തിലേറെയായി കുവൈത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങളിൽ വളരെ നിർണായക ചുവടുവെപ്പാണ് സൗദി കിരീടാവകാശിയുടെ കുവൈത്ത് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.