കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ചയിലെ മഴയിൽ നാശം സംഭവിച്ച വീടുകളും റോഡുകളും പണിത ആറു നിർമാണ കമ്പനികൾക്കും ഒരു എൻജിനീയറിങ് ഓഫിസിനും സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇനിയുള്ള കരാർ നടപടികളിൽ ഇവരെ പെങ്കടുപ്പിക്കില്ല. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമായി പാർപ്പിട-സേവനകാര്യ മന്ത്രി ഡോ. ജിനാൻ ബൂഷഹരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഇപ്പോൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന നിർമാണ പദ്ധതികൾ ഈ കമ്പനികൾക്ക് നിർത്തിവെക്കേണ്ടിവരും. ഭാവിയിൽ പാർപ്പിട പദ്ധതികൾക്കുവേണ്ടിയുള്ള കരാർ ഇവർക്ക് ലഭിക്കുകയുമില്ല. അതേസമയം, എൻജിനീയറിങ്ങിലെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടും കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൾകൊണ്ടും ആണോ മഴയിൽ വസ്തുനാശം സംഭവിച്ചതെന്ന കാര്യം സൂക്ഷ്മമായി പരിശോധിക്കും.
കമീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം കമ്പനികൾ കുറ്റക്കാരാണെന്നു കണ്ടെത്തുന്ന പക്ഷം അവർക്കെതിരെ പ്രോസിക്യൂഷനെ സമീപിക്കും. കമ്പനികൾ ഉത്തരവാദികളല്ലെന്നാണ് തെളിയുന്നതെങ്കിൽ ഇപ്പോൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊടുക്കുമെന്നും ജിനാൻ അൽ ബൂഷഹരി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം കൂടിയ പ്രതിവാര മന്ത്രിസഭയാണ് വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ കേടുവന്ന വീടുകൾ പണിത കമ്പനികൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.