മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: ആലപ്പുഴ മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ബുബ്​യാൻ പ്ലാസ്​റ്റിക്​ കമ്പനിയിൽ പ്രിൻറിങ്​ ഓപറേറ്ററായിരുന്ന രവീന്ദ്രൻ നായർ (66) ആണ്​ ആദാൻ ആശുപത്രിയിൽ മരിച്ചത്​. 18 വർഷമായി കുവൈത്തിലെ മംഗഫിലാണ് താമസം. ഭാര്യ: പുഷ്പമ്മ. മക്കൾ: അനൂപ്, ആര്യ. പിതാവ്​: പരേതനായ നാരായണൻ നായർ. മാതാവ്​: പരേതയായ ഭാർഗവി അമ്മ. മരുമക്കൾ: അതുല്യ, സജിത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾ വെൽഫെയർ കേരള കുവൈത്ത്​ ജനസേവന വിഭാഗമായ ടീം വെൽഫെയർ നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.