മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ കാവൽ പിതാവായ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 61ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബസംഗമം മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റ് ഫാ. ഡോ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
സന്ധ്യാ നമസ്കാരത്തെത്തുടർന്ന് നടന്ന ചടങ്ങിൽ മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ജെറി ജോൺ കോശി സ്വാഗതവും ജോയന്റ് സെക്രട്ടറി എം.എ. ജോസഫ് നന്ദിയും പറഞ്ഞു. മഹാ ഇടവക സഹവികാരി ഫാ. മാത്യൂ തോമസ്, ഫാ. ഗീവർഗീസ് ജോൺ, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് സെക്രട്ടറി റോയ് യോഹന്നാൻ എന്നിവർ സംസാരിച്ചു.
മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, പ്രാർഥനായോഗ ജനറൽ സെക്രട്ടറി ജുബിൻ പി. ഉമ്മൻ, മാർ ബസേലിയോസ് മൂവ്മെന്റ് ട്രഷറർ ടിബു വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി റെനി ഫിലിപ്പ്, പ്രയർ സെക്രട്ടറി റെജിമോൻ ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. 15 വർഷം സംഘടനാംഗത്വം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.