കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റമദാനിൽ ഭക്ഷണ വിതരണ ദൗത്യത്തിന്റെ ഭാഗമായി 2,50,000 ലധികം ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. വിവിധ രാജ്യങ്ങളിലെ എംബസികള്‍, അതോറിറ്റികള്‍, എൻ.ജി.ഒകൾ, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. കുവൈത്ത്, യു.എ.ഇ, സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുക. 13 രാജ്യങ്ങളില്‍ ഗ്രൂപ് വര്‍ഷം മുഴുവനും നടത്തുന്ന ഇ.എസ്.ജി ഉദ്യമങ്ങള്‍ക്ക് പുറമേയാണ് ഇത്.
കുവൈത്തില്‍, അബ്ബാസിയ, ഫഹാഹീല്‍, ഫര്‍വാനിയ, ഹവല്ലി, ജഹ്റ, ഖൈത്താന്‍, മഹ്ബൂല, മംഗഫ്, റിഗ്ഗെ, സാല്‍മിയ, വഫ്റ ഫാം, അബ്ദലി ഡെസേര്‍ട്ട് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്, ഇന്ത്യ ഇസ്ലാഹി സെന്റര്‍, ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍, കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്, കുവൈത്ത് കേരള കള്‍ചറല്‍ സെന്റര്‍, വെല്‍ഫെയര്‍ കേരള അസോസിയേഷന്, യൂത്ത് ഇന്ത്യ കുവൈത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഇവിടങ്ങളിൽ ഭക്ഷണവിതരണം.
1993-ല്‍ സ്ഥാപനം ആരംഭിച്ചത് മുതല്‍ മലബാര്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാന സാമൂഹിക ഉദ്യമങ്ങളില്‍ ഒന്നാണ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ലോകമെമ്പാടുമുള്ള 85 സ്ഥലങ്ങളിലായി ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും, റമദാന് മാസത്തില്‍ ഈ പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി.അഹമ്ദ് പറഞ്ഞു. റമദാനിലെ സാമൂഹിക ക്ഷേമ ഉദ്യമങ്ങളെല്ലാം സഹാനുഭൂതിയോടെയും, സമര്‍പ്പണത്തോടെയും മുന്നോട്ട് കൊണ്ടു പോകുന്നതാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി.അബ്ദുൽ സലാം പറഞ്ഞു. കൂട്ടമായ വളര്‍ച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സാമൂഹിക ശാക്തീകരണ ഉദ്യമങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.