കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സാല്‍മിയ മദ്റസതുന്നൂർ പ്രവേശനോത്സവം സംഘടിപ്പിച്ചു.കെ.ഐ.സി വൈസ് ചെയര്മാന് ഉസ്മാന് ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പൽ സൈനുല്‍ ആബിദ് ഫൈസി മാർഗദർശന സന്ദേശം നല്കി. മദ്റസ പ്രസിഡന്റ് നിസാര്‍ അലങ്കാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദു കുന്നുംപുറം പ്രാർഥന നടത്തി. മേഖല പ്രസിഡന്റ് അബ്ദു റഹീം ഹസനി, മദ്റസ സ്ഥാപക പ്രസിഡന്റ് അഷ്റഫ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. അഹമ്മദ് ബാഫഖി തങ്ങള്‍ അഡ്മിഷന് ഫോറം വിതരണോദ്ഘാടനം നടത്തി. മദ്റസ ഭാരവാഹികളായ അഷ്റഫ് സല്‍വ, ശിഹാബ് കൊടുങ്ങല്ലൂര്‍, അബ്ദു റസാഖ്, മുജീബ് റഹ്മാന്, അഷ്റഫ് ഫൈസി, നിസാര്‍ പേരാമ്പ്ര, അധ്യാപകനായ അബ്ദുല്ലത്തീഫ് മൗലവി തുടങ്ങിയവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി അഫ്താബ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.