മാ​ക് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ബൂ​ബി​യ​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ്

മാ​ക് വോ​ളി: ബൂ​ബി​യ​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ർ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മൊ​ഗാ​വി​റ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രാ​റു​ള്ള മാ​ക് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ബൂ​ബി​യ​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ കെ.​എ​സ്.​എ.​സി അ​ബ്ബാ​സി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബൂ​ബി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ​ത്. മ​ത്സ​ര​ത്തി​ൽ ബ​ണ്ടാ​ര സ​ങ്ക മൂ​ന്നാം സ്ഥാ​നം നേ​ടി. ബൂ​ബി​യ​ൻ ടീം ​അം​ഗം മ​ധു ടൂ​ർ​ണ​മെ​ന്റി​ലെ താ​ര​മാ​യി. ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​യ​ത്നി​ച്ച എ​ല്ലാ ക​ളി​ക്കാ​രെ​യും വി​ജ​യ​ത്തി​ന്റെ ചു​ക്കാ​ൻ പി​ടി​ച്ച കോ​ച്ച് നോ​യ​ലി​നെ​യും ടീം ​ഉ​ട​മ​ക​ളാ​യ ഷി​ബു പോ​ൾ, സി​വി പോ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ര​മേ​ശ് കി​ടി​യൂ​ർ, കി​ഷോ​ർ കൊ​ട്ടി​യ​ൻ, ക​വി​ത കി​ടി​യൂ​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​നം ന​ൽ​കി.

Tags:    
News Summary - Mac Volley: Boubian Strikers Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.