ലുലു വടംവലി മത്സരത്തിൽ ജേതാക്കളായ ഫ്രണ്ട്സ് ഓഫ് കുവൈത്ത് ടീം
ലുലു വടംവലി മത്സരം: ഫ്രണ്ട്സ് ഓഫ് കുവൈത്ത് ജേതാക്കൾ
കുവൈത്ത് സിറ്റി: ഓണാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് അൽറായ് ഔട്ട്ലെറ്റിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ‘ഫ്രണ്ട്സ് ഓഫ് കുവൈത്ത്’ ജേതാക്കൾ. ‘ആഹ’കുവൈത്ത് ബ്രദേഴ്സ്’ രണ്ടാം സഥാനവും ഫ്രണ്ട്സ് ഓഫ് രജീഷ് മൂന്നാം സഥാനവും നേടി. ‘ബ്രദേഴ്സ് ഓഫ് ഐ.എ.കെ നാലാമതെത്തി.ഒന്നു മുതൽ നാലുവരെയുള്ള സഥാനക്കാർക്ക് യഥാക്രമം 400 ദീനാർ, 300 ദീനാർ, 200 ദീനാർ, 100 ദീനാർ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിച്ചു.
14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ലുലു കുവൈത്തിന്റെ ഉന്നത മാനേജ്മെൻറ് പ്രതിനിധികൾ, സ്പോൺസർ ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളായ ടീമുകൾക്ക് കാഷ് പ്രൈസുകളും ട്രോഫികളും കൈമാറി. കുവൈത്ത് കേരള ടഗ് ഓഫ് വാർ അസോസിയേഷൻ (കെ.കെ.ടി.എ) പങ്കെടുക്കുന്ന ടീമുകളുടെ ഏകോപനവും നിയന്ത്രണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.