Posted On
date_range Updated On
date_range കുവൈത്തിലെ സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം: പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തും
കുവൈത്ത് സിറ്റി: സ്കൂളുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമായി ആയിരത്തോളം വനിത ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. ഇത് സംബന്ധമായ വിദേശ കരാർ സമിതികള്‍ക്ക് അനുമതി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.കുവൈത്തില്‍ നിന്നും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്മെന്‍റ് നടത്താന്‍ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.