പുരുഷ ഓപൺ വെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയ ദാരി അൽ എൻസി വിക്ടറി സ്റ്റാൻഡിൽ
കുവൈത്ത് സിറ്റി: ക്യോകുഷിൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീമിന് നേട്ടം. രണ്ട് സ്വർണമെഡലും അഞ്ച് വെങ്കലവും നേടി. ജൂനിയർ ഓപൺ വൈറ്റ് വിഭാഗത്തിൽ സലീം അൽ ഹെലിലി, പുരുഷ ഓപൺ വെയ്റ്റ് വിഭാഗത്തിൽ ദാരി അൽ എൻസി എന്നിവരാണ് സ്വർണം നേടിയത്. ലബനീസ്, ഇറാഖി താരങ്ങളെ തോൽപിച്ചാണ് സലീം അൽ ഹെലിലി സ്വർണനേട്ടത്തിലെത്തിയത്.
രണ്ട് ലബനീസ് താരങ്ങളെ മറികടന്നാണ് ദാരി അൽ എൻസി വിജയിയായത്. അഹമ്മദ് ഹസൻ, അബ്ദുൽ അസീസ് അൽ അസ്മി, അബ്ദുല്ല മുഹമ്മദ്, സൗദ് അൽ ഖുതുബി, താരീഖ് അലി എന്നിവരാണ് വെങ്കലം നേടിയത്. പത്തുപേരടങ്ങുന്ന കുവൈത്തി സംഘത്തിൽ ഏഴുപേരും മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.