ഫഹാഹീൽ: കെ.ഐ.ജി ഫഹാഹീല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ മർഹബന്‍ യാ റമദാന് പഠനസംഗമം സംഘടിപ്പിച്ചു. സ്വയം ശുദ്ധീകരിക്കാനുള്ള സുപ്രധാന അവസരമാണ് പരിശുദ്ധ റമദാനെന്നും സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനായി ഈ സന്ദർഭത്തെ വിശ്വാസികള്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച യുവപണ്ഡിതൻ സുലൈമാന്‍ അസ്ഹരി പറഞ്ഞു.
ഫഹാഹീല്‍ യൂനിറ്റി സെൻററില്‍ സംഘടിപ്പിച്ച സംഗമം മേഖലാ പ്രസിഡൻറ് കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ആക്ടിങ് പ്രസിഡൻറ് സക്കീര്‍ ഹുസൈന് തുവ്വൂര്‍ സമാപന പ്രസംഗം നിർവഹിച്ചു. ഈസ്റ്റ് മേഖലാ ജനറല്‍ സെക്രട്ടറി എ.സി. സാജിദ്, മേഖലാ കൺവീനര്‍ നിയാസ് ഇസ്ലാഹി എന്നിവര്‍ സംബന്ധിച്ചു.
ഏരിയ സെക്രട്ടറി കെ.പി. നൗഫല്‍ സ്വാഗതം ആശംസിച്ചു. ഉമൈര്‍ ഷാജി ഖിറാഅത്ത് നട
ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.