കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മെഹബുള്ള കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രോഗ്രാം കൺവീനർ ജലീൽ വാരാമ്പറ്റ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബ്ലെസ്സൻ സാമുവൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഉസ്മാൻ ദാരിമി ഇഫ്താർ സന്ദേശം നൽകി.
കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ല അസോസിയേഷൻ പ്രതിനിധികൾ, പി.എം. നായർ, തനിമ കുവൈത്ത് പ്രതിനിധി ഫ്രെഡി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അഡ്വൈസറി ബോർഡ് അംഗം മുബാറക്ക് കാബ്രത്ത് വയനാട് അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിശിഷ്ട വ്യക്തിക്കുള്ള മെമന്റോ കെ.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് അലക്സ് മാനന്തവാടി നൽകി. ട്രഷറർ അജേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.