കുവൈത്ത്-തുർക്കിയ വിദേശകാര്യ മന്ത്രാലയ കൂടിയാലോചന യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത്-തുർക്കിയ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ഒമ്പതാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകൾ അങ്കാറയിൽ ആരംഭിച്ചു.
കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് ജറാ ജാബർ അൽ അഹ്മദ് അസ്സബാഹും തുർക്കി ഉപപ്രധാനമന്ത്രി നുഹ് യിൽമാസും കൂടിയാലോചനകൾക്ക് നേതൃത്വം നൽകി.
കുവൈത്തും തുർക്കിയയും തമ്മിൽ എല്ലാ മേഖലകളിലുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചയിലെ പ്രധാന അജണ്ടയാണ്.
ഗൾഫ് മേഖലയിലും ലോകത്തും സമീപകാലത്ത് നടന്ന പ്രധാന സംഭവ വികാസങ്ങളും കൂടിയാലോചനയിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.