കുവൈത്തിന്​ അടുത്ത വർഷം 3.2 ശതമാനം സാമ്പത്തിക വളർച്ച

കുവൈത്ത്​ സിറ്റി: കുവൈത്തിന്​ 2022 - 2023 സാമ്പത്തിക വർഷത്തിൽ 3.2 ശതമാനം സാമ്പത്തിക വളർച്ചയുണ്ടാകുമെന്ന്​ ലോകബാങ്ക്​ റിപ്പോർട്ട്​. ഇൗ വർഷത്തെ വളർച്ച 2.4 ശതമാനം രേഖപ്പെടുത്തുമെന്നും ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട ലോക ബാങ്ക്​ റിപ്പോർട്ടിൽ പറയുന്നു.

ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക രംഗം ഇൗ വർഷം തിരിച്ചുവരവിന്​ തുടക്കം കുറിക്കുമെന്നും അടുത്ത വർഷം വേഗം കൈവരിക്കുമെന്നുമാണ്​ ലോക ബാങ്ക്​ വിലയിരുത്തൽ. കുവൈത്ത്​ സാമ്പത്തിക വ്യവസ്ഥ ഇൗ വർഷം പതിയെ തിരിച്ചുവരുമെന്നാണ്​ കുവൈത്ത്​​ സെൻട്രൽ ബാങ്കി​െൻറയും വിലയിരുത്തൽ.

എണ്ണവില വീണ്ടും ഉയരുന്നതാണ്​ സാമ്പത്തിക വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷക്ക്​ അടിസ്ഥാനം. കോവിഡ്​ പ്രതിസന്ധി ഇൗ വർഷം അവസാനത്തോടെ തീരുമെന്നും വിലയിരുത്തലുണ്ട്​. കുവൈത്ത്​ സാമ്പത്തിക വ്യവസ്ഥയുടെ ക്രെഡിറ്റ്​ റേറ്റിങ്​ പൂർണമായി എണ്ണ കയറ്റുമതി വരുമാനവുമായി ബന്ധപ്പെട്ടതാണ്​.

കോവിഡ്​ പ്രതിസന്ധി എണ്ണവിപണിയെ സാരമായി ബാധിച്ചു. ഹോട്ടൽ, ട്രാവൽ വ്യവസായത്തിൽ ഗണ്യമായ ഇടിവുപറ്റി. റിയൽ എസ്​റ്റേറ്റ്​ മേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്​. എന്നാൽ, പ്രതിസന്ധിയെല്ലാം താൽക്കാലികമാണെന്നും സമ്പദ്​ വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നുമാണ്​ അധികൃതർ പറയുന്നത്​.

Tags:    
News Summary - Kuwait to grow 3.2 percent next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.