സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കുവൈത്ത്​ കൺസൽട്ടൻസി സഹായം തേടും

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കുവൈത്ത്​ കൺസൽട്ടൻസി സഹായം തേടും. അമേരിക്കൻ കൺസൽട്ടൻസി കമ്പനിയായ മക്കൻസിയെയാണ്​ കൺസൽട്ടൻസിക്ക്​ പരിഗണിക്കുന്നതെന്ന്​​ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽറായ്​ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

സ്വകാര്യ മേഖലയെ പൊതുവിലും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും കരകയറ്റുന്നത്​ വഴി കണ്ടെത്തുകയാവും കൺസൽട്ടൻസിയുടെ ഉത്തരവാദിത്തം. പൊതുവായ സാമ്പത്തിക ഉത്തേജനത്തിനും വഴിതേടും. കോവിഡ്​ പ്രതിരോധത്തിനായി ലോക്ക്​ ഡൗണും മറ്റ്​ വിപണി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്​ വാണിജ്യമേഖലക്ക്​ കടുത്ത ആഘാതം സൃഷ്​ടിച്ചിട്ടുണ്ട്​.

ക്രയവിക്രയങ്ങളു​ടെ തുടർച്ച നഷ്​ടപ്പെട്ടതും ജനങ്ങളുടെ വാങ്ങൽ ശേഷി വൻതോതിൽ കുറഞ്ഞതുമാണ്​ പ്രധാന പ്രതിസന്ധി. ലോക്ക്​ ഡൗൺ കഴിഞ്ഞാലും പഴയ നിലയിലേക്ക്​ തിരിച്ചുകൊണ്ടുവരൽ എളുപ്പമല്ല. പൂർണ കർഫ്യൂവിൽ ഇളവ്​ വരുത്തിയത്​ ​വിപണിയെ ചെറുതായി ചലിപ്പിച്ച്​ തുടങ്ങിയിട്ടുണ്ട്​.

ക്രമാനുഗതമായി വിപണി തുറന്നുകൊടുക്കാനാണ്​ മന്ത്രിസഭ തീരുമാനം. ഫെബ്രുവരിക്ക്​ ശേഷം 45 ശതമാനം കുവൈത്തി സംരംഭങ്ങൾ അടച്ചതായാണ്​ ബെൻസിരി പബ്ലിക്​ റിലേഷൻ കമ്പനി നടത്തിയ പഠനത്തിൽ പറയുന്നത്​. 26 ശതമാനത്തിലേറെ കമ്പനികളുടെ വരുമാനം കോവിഡ്​ കാലത്ത്​ 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

റീ​െട്ടയിൽ, നിർമ്മാണം, കരാർ തൊഴിൽ, ഹോസ്​പിറ്റാലിറ്റി, പ്രഫഷനൽ സർവീസുകളെയെല്ലാം കോവിഡ്​ പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. 

Tags:    
News Summary - Kuwait to seek help of consultancy for economic revamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.