മേഖലയിലെ സുരക്ഷയും സ്ഥിരതയും; നയതന്ത്ര ശ്രമങ്ങൾ വിലയിരുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നയതന്ത്ര ശ്രമങ്ങളും വിലയിരുത്തി കുവൈത്ത്. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി.

ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദെലാറ്റി ശനിയാഴ്ച ശൈഖ് ജറാഹിനെ ഫോണിൽ ബന്ധപ്പെട്ടു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും നയതന്ത്ര ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും ശൈഖ് ജറാഹ് ഫോണിൽ സംസാരിച്ചു.

ഗൾഫ് മേഖലയിലെ സാഹചര്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവെച്ചു. ഹുർമുസ് കടലിടുക്കിലൂടെയുള്ള തടസ്സരഹിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ സംസാരിച്ചു. ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Regional security and stability: Kuwait reviews diplomatic efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.