Posted On
date_range Updated On
date_range കുവൈത്തിൽ വെള്ളിയാഴ്ച റമദാൻ ഒന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏപ്രിൽ 24 വെള്ളിയാഴ്ച റമദാൻ ഒന്ന് ആയി പ്രഖ്യാപിച്ചു. ഒൗഖാഫ് മന്ത്രി ഡോ. ഫഹദ് അ ൽ അഫാസിയുടെ സാന്നിധ്യത്തിൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് ചെയർമാൻ യൂസുഫ് അൽ മുതവ്വയുടെ അധ്യക്ഷതയിൽ ചേർന്ന ശറഇൗ അതോറിറ്റി യോഗമാണ് പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്ചയും അതോറിറ്റി യോഗം ചേർന്നിരുന്നെങ്കിലും മാസപ്പിറവി സംബന്ധിച്ച് വിവരം ലഭിക്കാത്തതിനാൽ വ്യാഴാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു.
റമദാനിൽ കർഫ്യൂ സമയം നീട്ടിയിട്ടുണ്ട്. വൈകീട്ട് നാലു മുതൽ രാവിലെ എട്ട് വരെയാണ് കർഫ്യൂ. വൈകീട്ട് അഞ്ചു മുതൽ രാത്രി ഒന്ന് വരെ ഫുഡ് ഡെലിവറിക്ക് അനുവാദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.