കുവൈത്ത് പെട്രോളിയം വില ഉയരങ്ങളിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം വില പുതിയ ഉയരങ്ങളിലേക്ക്. ഏഴുവർഷത്തിനിടെ ലഭിക്കുന്ന ഉയർന്നവിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ബാരലിന് 123.38 ഡോളറിനാണ് ശനിയാഴ്ച വ്യാപാരം നടത്തിയത്. തലേദിവസത്തിൽനിന്ന് 21 സെന്റ് വർധിച്ചാണ് ഈ നിലയിലെത്തിയത്.

ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില മൂന്ന് ഡോളർ വർധിച്ച് ബാരലിന് 120.07 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വില 2.96 ഡോളർ വർധിച്ച് 118.55 ഡോളറിലെത്തി. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്. റഷ്യ, യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതാണ് എണ്ണവില ഉയരാൻ ഇടയാക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതും വിലവർധനക്ക് കാരണമായിട്ടുണ്ട്. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടക്കുന്നത് 2022ലാണ്. 

Tags:    
News Summary - Kuwait raises petroleum prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.