കുവൈത്ത് പെട്രോളിയം കോർപ്പറേഷന് റെക്കോർഡ് ലാഭം

കുവൈത്ത് സിറ്റി: 2025–26 സാമ്പത്തിക വർഷത്തിൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) റെക്കോർഡ് ലാഭം രേഖപ്പെടുത്തി. 2.155 ബില്യൺ ദീനാർ സംയോജിത അറ്റാദായമാണ് നേടിയത്. ചെലവ് നിയന്ത്രിച്ചതും പ്രവർത്തന കാര്യക്ഷമത വർധിപ്പിച്ചതുമാണ് ലാഭവർധനക്ക് പ്രധാന കാരണങ്ങളെന്ന് എണ്ണ വിദഗ്ധർ പറഞ്ഞു.

ആഗോള വിപണിയിലെ ശക്തമായ സാന്നിധ്യവും ജെറ്റ് ഇന്ധന, ഡീസൽ വിൽപ്പനയും ലാഭം ഉയരാൻ സഹായിച്ചു. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളിലെ പ്രവർത്തനങ്ങളും കെ.പി.സിയുടെ വരുമാനം വർധിപ്പിക്കാൻ സഹായിച്ചു. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ കാര്യക്ഷമമായ പ്രവർത്തനവും പ്രവർത്തനച്ചെലവ് കുറക്കാൻ സഹായിച്ചു. ഖത്തർ എനർജിയുടെ ജെറ്റ് ഇന്ധന വിതരണ ടെൻഡർ ആദ്യമായി നേടിയതും കെ.പി.സിയുടെ പ്രധാന നേട്ടമായി.

Tags:    
News Summary - Kuwait Petroleum Corporation records record profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 02:38 GMT