Posted On
date_range Updated On
date_range കുവൈത്ത്-സൗദി സാമ്പത്തിക, ആസൂത്രണ സഹകരണ ധാരണാപത്രം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക, ആസൂത്രണ സഹകരണ ധാരണാപത്രം പ്രാബല്യത്തിൽ വന്നു. 2025 നവംബർ 10ന് റിയാദിൽ ഇരു സർക്കാറുകളും ഒപ്പുവച്ച ധാരണാപത്രത്തിനാണ് ഇപ്പോൾ അംഗീകാരം.
സാമ്പത്തിക നയം, ദീർഘകാല ആസൂത്രണം, സാമ്പത്തിക പഠനങ്ങൾ, മോഡലിംഗ്, ഉയർന്നുവരുന്ന സാമ്പത്തിക മേഖലകൾ എന്നിവയിലാണ് സഹകരണം. ഹരിത, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, 2030 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയിലും സഹകരണം ഉറപ്പാക്കും.
കുവൈത്തിന്റെ ആസൂത്രണ വികസനത്തിനായുള്ള സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റും സൗദി അറേബ്യയുടെ സാമ്പത്തിക, ആസൂത്രണ മന്ത്രാലയവുമാണ് കരാർ കക്ഷികൾ. ധാരണാപത്രത്തിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. ആറ് മാസം മുൻപ് അറിയിപ്പ് നൽകിയില്ലെങ്കിൽ ഇത് സ്വയമേവ പുതുക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.