Posted On
date_range Updated On
date_range അമിത വേഗതയിൽ ചീറിപാഞ്ഞു വാഹനം; പിന്തുടർന്ന് പിടികൂടി അധികൃതർ
കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച കുവൈത്തി പൗരനെ അധികൃതർ പിടികൂടി. മൊബൈൽ റഡാർ ഉപയോഗിച്ച് കണ്ടെത്തിയ വാഹനത്തെ പിന്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജനറൽ ട്രാഫിക് വകുപ്പ് ഇയാളെ സെൻട്രൽ ജയിലിലേക്ക് കൈമാറി.
വാഹനം രണ്ട് മാസത്തേക്ക് കസ്റ്റഡിയിലെടുത്തു. കേസ് തുടർനടപടികൾക്കായി ട്രാഫിക് കോടതിക്ക് കൈമാറി. രാജ്യത്തെ റോഡുകളിൽ 200 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനം ഓടിച്ചാൽ തടവ് ഉൾപ്പെടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.