മന്ത്രി ഡോ. അംതൽ അൽ ഹുവൈല ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല
അൽ നജ്ജാറുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: സംയുക്ത സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക കാര്യ, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ.ലൈല അൽ നജ്ജാറുമായി കൂടിക്കാഴ്ച നടത്തി. സാമൂഹിക വികസന മേഖലയിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പരിപാടികളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സാമൂഹിക കാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഈ മേഖലകളിലെ വൈദഗ്ധ്യം പങ്കിടുന്നതിന് പരസ്പര സഹകരണം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ സാമൂഹിക സേവന സംരംഭങ്ങളും പരിപാടികളും അവലോകനം ചെയ്യുകയാണ് ഒമാൻ സംഘത്തിന്റെ സന്ദർശന ലക്ഷ്യമെന്ന് മന്ത്രി അൽ ഹുവൈല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.