കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ നാഷനൽ കൗൺസിൽ ഫോർ കൾച്ചറിന്റെ ആഭിമുഖ്യത്തിൽ പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട ‘ഗാർഡനിയ’ പ്രദർശനം ഫെബ്രുവരി പത്തുമുതൽ നടക്കും. ഫെബ്രുവരി അവസാനം വരെ തുടരുന്ന പ്രദർശനത്തിൽ നഗര ആസൂത്രണം, പൂന്തോട്ടങ്ങൾക്കായുള്ള വെളിച്ച ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട ശിൽപശാലയുണ്ടാകും.
ഇതോടൊപ്പം കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക വിഭാഗം, കലാ ശേഖരങ്ങളുടെ പ്രദർശനം, സംഗീത പരിപാടികൾ, നാടൻ കലാപ്രകടനങ്ങൾ എന്നിവയുമുണ്ടാകും. ഔട്ട്ഡോർ ഗാർഡൻ സെഷനുകളും കാർഷിക ഉൽപന്നങ്ങളുടെ വിൽപനയുമുണ്ടാകും. പരമ്പരാഗത കുവൈത്ത് ജീവിതവും പൂർവികരുടെ സംസ്കാരവും മനസ്സിലാക്കാൻ സഹായിക്കുന്ന പൈതൃക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തും.
പുരാതന വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ദൈനംദിന ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇതിലുണ്ടാവുക. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അനുയോജ്യമായ ഡോക്യുമെന്ററികളും ശാസ്ത്ര പ്രദർശനവും വാന നിരീക്ഷണ സംവിധാനവും ഒരുക്കുമെന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.