കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് സാധനങ്ങൾ ക ൊണ്ടുവരുന്ന കാർഗോ വിമാനങ്ങൾ മടക്കം പോവുന്നത് കാലിയായി. ഇവിടെ മരിക്കുന്ന പ്രവാ സികളുടെ മൃതദേഹം ഇൗ വിമാനങ്ങളിൽ നാട്ടിൽ കൊണ്ടുപോവാൻ അനുവദിക്കണമെന്ന് ആവശ്യ ം ശക്തമാണ്. കഴിഞ്ഞ ദിവസം 15 ടൺ പച്ചക്കറിയുമായി കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് വന്ന എക്സ്പ്രസ് കാർഗോ വിമാനം മടങ്ങിയത് കാലിയായാണ്. വരും ദിവസങ്ങളിൽ കൂടുതൽ കാർഗോ വിമാനങ്ങൾ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വന്നേക്കും.
വ്യാഴാഴ്ച രണ്ടു മലയാളികളുടെ മൃതദേഹം ഖത്തർ എയർവേസിെൻറ കാർഗോ വിമാനത്തിൽ കൊണ്ടുപോവാനുള്ള ശ്രമത്തിന് അവസാന മണിക്കൂറിൽ വ്യോമയാന മന്ത്രാലയം ഉടക്കിട്ടത് പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താൻ കുവൈത്ത് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഇൗജിപ്ത്, ഫിലിപ്പീൻസ്, ലബനാൻ എന്നീ രാജ്യങ്ങൾ ഇങ്ങനെ സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് വിവിധ രാജ്യങ്ങളിലുള്ള പൗരന്മാരെ തിരികെ എത്തിക്കാൻ മെഗാ ദൗത്യമാണ് നടത്തുന്നത്.
ഏപ്രിൽ 19 മുതൽ മേയ് ഏഴുവരെ കാലയളവിൽ 40,000 പേരെയാണ് കുവൈത്ത് തിരിച്ചെത്തിക്കുക. സ്വന്തം പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങളോട് കുവൈത്ത് ഭരണകൂടം നിലപാട് കടുപ്പിക്കണമെന്ന് പാർലമെൻറ് അംഗം മുഹമ്മദ് അൽ ഹാദിയ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ കുവൈത്തികളിലും ഇൗ വികാരമുണ്ട്. ഇന്ത്യക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പരമാവധി വിദേശികളെ തിരിച്ചയക്കണമെന്ന വികാരമാണ് സ്വദേശികൾക്കിടയിലുള്ളത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ യാത്രാ ചെലവും കുവൈത്ത് വഹിക്കുന്നു. എന്നാൽ, വിമാന സർവീസിന് ഇന്ത്യൻ ഭരണകൂടം അനുമതി നൽകാത്തതിനാൽ എന്നു തിരിച്ചുപോവാൻ കഴിയുമെന്ന് ഒരു പിടിത്തവുമില്ല. കബ്ദിലെ ക്യാമ്പിൽ ഇൗ അനിശ്ചിതത്വത്തിലാണ് പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവർ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.