കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോ കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചില്ല. കോഴിക്കോട് മണിയൂർ സ്വ ദേശി വിനോദ്, മാവേലിക്കര സ്വദേശി വർഗീസ് ഫിലിപ് എന്നിവരുടെ മൃതദേഹം നാട്ടിലയക്കാ നുള്ള ശ്രമമാണ് ഇക്കാരണത്താൽ അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്നത്. രണ്ടുപേരും മരിച്ചത് കോവിഡ് ബാധിച്ചല്ല. വർഗീസ് ഫിലിപ് ഹൃദയാഘാതംമൂലവും വിനോദ് രക്തസമ്മർദം അധികരിച്ച് ആന്തരിക രക്തസ്രാവം ഉണ്ടായുമാണ് മരിച്ചത്.
കല കുവൈത്ത് എന്ന സംഘടനയാണ് ഖത്തർ എയർവേസിെൻറ കാർഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാൻ ശ്രമം നടത്തിയത്. നേരേത്ത ഇവർ എമിറേറ്റ്സ് കാർഗോ വിമാനത്തിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലയച്ചിരുന്നു. കുവൈത്തിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിനോദിെൻറയും വർഗീസ് ഫിലിപ്പിെൻറയും മൃതദേഹം നാട്ടിലയക്കാൻ എംബാംചെയ്ത് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാനിരുന്നതാണ്.
ഏറ്റുവാങ്ങാൻ നാട്ടിൽ ബന്ധുക്കളും തയാറെടുത്തതാണ്. മണിക്കൂറുകൾ മുമ്പാണ് അനുമതിയില്ലെന്ന അറിയിപ്പ് ലഭിക്കുന്നത്. യാത്രവിമാനങ്ങൾ നിർത്തിയശേഷം കുവൈത്തിൽ മരിച്ച നിരവധിപേരെ ഇവിടത്തന്നെ അടക്കംചെയ്തു. വിഡിയോയിലൂടെയാണ് വീട്ടുകാരും ബന്ധുക്കളും സംസ്കരണചടങ്ങ് കണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.