കുവൈത്ത് സിറ്റി: കലാഭവൻ കുവൈത്ത് 17ാം വാർഷികാഘോഷം ഖൽദിയ സബാഹ് അൽ സാലിം തിയറ്ററിൽ നടന്നു. കലാഭവൻ ഡയറക്ടർ ആർ. ഗോപകുമാറിെൻറ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ ഉദ്ഘാടനം നിർവഹിച്ചു. ഫർവാനിയ മുനിസിപ്പാലിറ്റി മാനേജർ സഅദ് സാലിം അൽ ഖുറൈനിജ്, സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഹേഷ് അയ്യർ, ഡോ. റാഷിദ് അൽ ശത്തി, മുബാറക് അൽ റഷീദ്, ശ്രീജ ഗോപൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാഭവനിലെ 350ൽപരം വിദ്യാർഥികൾ ഉപകരണസംഗീതം, ക്ലാസിക്കൽ -ബോളിവുഡ് ഡാൻസ്, വായ്പ്പാട്ട് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.