കുവൈത്ത് സിറ്റി: അയൽരാജ്യമായ ഇറാഖിൽ അസ്ഥിരതയും സംഘർഷാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കുവൈത്ത് അതിർത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അക്രമം നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് കുവൈത്ത് ഇറാഖിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൈകാര്യംചെയ്യാൻ ഇറാഖിന് ശേഷിയുണ്ട്. അവരുടെ പരമാധികാരത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇറാഖിെൻറ സുസ്ഥിരത കുവൈത്തിെൻറയും ആവശ്യമാണ്. അതിന് ആവശ്യമായ നടപടികൾക്ക് ഇറാഖ് സർക്കാർ മുന്നോട്ടുവരണമെന്ന് യു.എൻ രക്ഷാ കൗൺസിലിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി പറഞ്ഞു.
സ്ഥിരതയും വികസനവും സാധ്യമാക്കാൻ സർക്കാർ ശ്രമങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ഇറാഖി ജനതയോട് ആവശ്യപ്പെട്ടു. അയൽരാജ്യത്ത് പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ കരുതലിെൻറ ഭാഗമായാണ് കുവൈത്ത് ജാഗ്രത പുലർത്തുന്നത്. സമരം അടിച്ചമർത്തുമെന്നാണ് ഇറാഖ് അധികൃതർ വ്യക്തമാക്കുന്നത്. ഇൗ സാഹചര്യത്തിൽ പ്രക്ഷോഭകർ കുവൈത്തിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് അതിർത്തിയിലെ ജാഗ്രത. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽനിന്നും പൊതുനിരത്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.