ഡ്യൂ​ട്ടി​ഫ്രീ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​താ​ക്കി​യാ​ൽ കാ​ർ​ഗോ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കും

കു​വൈ​ത്ത്​ സി​റ്റി: 5000 രൂ​പ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ നി​കു​തി​യി​ല്ലാ​തെ അ​യ​ക്കാ​ൻ ക​ഴി ​യു​ന്ന ഡ്യൂ​ട്ടി​ഫ്രീ നോ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ടു​ത്തു​ക​ള​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഗ​ൾ​ഫി​ൽ ​നി​ന്നു​ള്ള കാ​ർ​ഗോ സ​ർ​വി​സ്​ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ചി​ല ഇ-​കോ​മേ​ഴ്​​സ്​ ക​മ്പ​നി​ക​ൾ ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ നി​കു​തി​വെ​ട്ടി​ച്ചി​റ​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഡ്യൂ​ട്ടി ഫ്രീ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കാ​ൻ ​ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന്​ നി​കു​തി​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന്​ സ​മ്മാ​ന​മാ​യി അ​യ​ക്കു​ന്ന 5000 രൂ​പ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഇ​പ്പോ​ൾ നി​കു​തി​യി​ല്ല. 1993ലാ​ണ്​ 5000 രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ നി​കു​തി​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ ആ​ദ്യം അ​നു​മ​തി ല​ഭി​ച്ച​ത്. 1998ൽ ​പ​രി​ധി 10,000 രൂ​പ​യാ​യും 2016ൽ 20,000 ​രൂ​പ​യാ​യും ഉ​യ​ർ​ത്തി.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വീ​ണ്ടും 5000 രൂ​പ​യാ​ക്കി. ഇ​ത്​ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ക്കു​ന്നു​​വെ​ന്ന വാ​ർ​ത്ത​ക​ളാ​ണ്​ കാ​ർ​ഗോ മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ ഇൗ ​രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്നു​ണ്ട്​. ഇ​വ​രി​ൽ 90 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണ്. വി​മാ​ന​ത്തി​ൽ യാ​ത്ര​​ക്കാ​ര​ന്​ നി​ശ്ചി​ത ബാ​ഗേ​ജ്​ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​നാ​കൂ എ​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ പ​ല​സാ​ധ​ന​ങ്ങ​ളും കാ​ർ​ഗോ വ​ഴി​യാ​ണ്​ അ​യ​ച്ചി​രു​ന്ന​ത്. കാ​ർ​ഗോ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലു​ള്ള വ്യാ​പാ​ര​ത്തെ​യും ചെ​റു​താ​യി ബാ​ധി​ക്കും. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ്​ നാ​ട്ടി​ലെ ഉ​റ്റ​വ​ർ​ക്കാ​യി പാ​ർ​സ​ലു​ക​ൾ അ​യ​ക്കാ​റ്​. വ​ർ​ഷം​തോ​റും നാ​ട്ടി​ലേ​ക്കു​ പോ​കാ​ൻ ക​ഴി​യാ​ത്ത താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രും ഇൗ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.