വ്യാ​ജ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടി​ക്കും –മ​ന്ത്രി​സ​ഭ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത്​ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള് ‍ എ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ വ്യ​ക്​​ത​മാ​ക്കി. ട്വി​റ്റ​റു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ആ​വ​ ശ്യ​പ്പെ​ട്ട്​ ന​ല്‍കി​യ അ​പേ​ക്ഷ ത​ള്ളി​യ​തി​​െൻറ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. ട്വി​റ്റ​ർ അ​പ്പാ​ടെ നി​രോ​ധി​ക്കു​ന്ന​തി​ന്​ പ​ക​രം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പാ​ര്‍ല​മ​െൻറി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​തു. മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ച്ച വ​കു​പ്പു​ക​ളെ പ്ര​ശം​സി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും മ​റ്റ്​ ഔ​ദ്യോ​ഗി​ക അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ല​വ​ന്‍സ് ന​ല്‍കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​ഠി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ള്‍ക്കു ന​ല്‍കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ പാ​ര്‍ല​മ​െൻറി​ല്‍ ച​ര്‍ച്ച​ചെ​യ്യും. പൊ​തു​സ്വ​ത്ത്​ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.