കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമൂല വികസനം ലക്ഷ്യമാക്കി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിർദേശ പ്രകാരം നടപ്പാക്കുന്ന നിർദിഷ്ട ‘വിഷൻ 2035’ പദ്ധതി തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതെന്ന് 87 ശതമാനം സ്വദേശികൾ. അൽ അൻബ പത്രം നടത്തിയ അഭിപ്രായ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം കുവൈത്തികളും പദ്ധതി തങ്ങൾക്ക് ഏറെ ഗുണപ്രദമാകുമെന്നാണ് അഭിപ്രായപ്പെട്ടത്. 63 ശതമാനംപേർ പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊതുമേഖലയിൽ കുവൈത്തികൾക്ക് തൊഴിലവസരം കുറയുമെന്നും പകരം അതിനനുസൃതമായ തോതിൽ സ്വകാര്യമേഖലയിൽ ജോലിസാധ്യത കൂടുമെന്നും വിലയിരുത്തി. വിഷൻ 2035െൻറ ഭാഗമായ സിൽക് സിറ്റി പദ്ധതിയെ കുറിച്ച് 75 ശതമാനം കുവൈത്തികൾക്കും നല്ല ധാരണയുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. സിൽക്സിറ്റിയുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളും നിയമാവലികളും ഉണ്ടാവണമെന്ന് 89 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനുവിടണമെന്നാണ് ബാക്കിയുള്ളവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.