കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്തിെൻറ ഈ വർഷത്തെ പ്രധാന സാംസ്കാരിക പരിപാടി ‘നീലാംബരി 2019’ ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടക്കും. മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യാതിഥിയാവും. ചലച്ചിത്ര പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപ രേവതിയും കീബോർഡിസ്റ്റ് സുമേഷ് ആനന്ദും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്നും നടക്കും. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ കുവൈത്തിലെ പ്രമുഖ നൃത്തവിദ്യാലയങ്ങൾ പങ്കെടുക്കുന്ന സംഘനൃത്തമത്സരം, തിരുവാതിരക്കളി മത്സരം തുടങ്ങി കലാപരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടിയിലൂടെ സ്വരൂപിക്കുന്ന തുക പ്രളയാനന്തര കേരള പുനർ നിർമാണത്തിനായി വിനിയോഗിക്കുമെന്ന് പ്രസിഡൻറ് രമ അജിത്, ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, ജനറൽ കൺവീനർ പ്രകാശ്, ട്രഷറർ വത്സ സാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.