കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പു​തു​വ​ത്സ​രാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ക്രി​സ്​​മ​സ്​, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​​െൻറ്​ പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി യേ​ശു​ദാ​സ​ൻ കേ​ക്ക് മു​റി​ച്ച്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​​െൻറ്​ ബേ​സി​ൽ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​േ​ഡാ​ക്സ് പ​ള്ളി വി​കാ​രി മാ​ത്യൂ മാ​ത്യൂ പു​തു​വ​ർ​ഷ സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജേ​ക്ക​ബ്ബ്ച​ണ്ണ​പ്പെ​ട്ട, ജോ​യ്ജോ​ൺ തു​രു​ത്തി​ക്ക​ര, ലോ​ക കേ​ര​ളാ സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്, ഹം​സ പ​യ്യ​ന്നൂ​ർ, ജോ​ർ​ജ് വൈ​ര​മ​ൺ, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, റ​ഹീം ആ​രി​ക്കാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ക്സ റെ​ജി, ആ​ദി​ക ഷ​ഹീ​ദ്, എ​യ്ഞ്ച​ൽ ആ​ൻ തോ​മ​സ്, അ​ന​ന്തു രാ​ജീ​വ്, അ​ർ​ഷ​യ ബൈ​ജു, അ​ശ്വ​ന്ത് പ്ര​ശാ​ന്ത്, വി​ഗി​നേ​ഷ് ബൈ​ജു എ​ന്നി​വ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ ന​ൽ​കി. ആ​യു​ഷ്കാ​ല അം​ഗ​ത്വം അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ ഏ​റ്റു​വാ​ങ്ങി. മെം​ബ​ർ​ഷി​പ് കാ​ർ​ഡ്​ ഉ​ദ്​​ഘാ​ട​നം ജോ​ർ​ജ് വൈ​ര​മ​ണി​ന് ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ നി​ർ​വ​ഹി​ച്ചു. കൈ​ര​ളി നൃ​ത്ത ക​ലാ​ക്ഷേ​ത്ര​യു​ടെ നൃ​ത്ത​സ​ന്ധ്യ​യും യെ​സ് ബാ​ൻ​ഡി​​​െൻറ ഗാ​ന​സ​ന്ധ്യ​യു​മു​ണ്ടാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​സാ​ർ കു​ള​ത്തൂ​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.