കുവൈത്ത് സിറ്റി: കുറവിലങ്ങാട് ദേവ മാതാ കോളജ് അലുംനി അസോസിയേഷൻ 14ാം വാർഷികാഘോഷം അബ ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡൻറ് ടോമി ഐക്കരേട്ട് ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോൺ, ജോർജ് ചേലക്കമാക്കിൽ, സിവി പോൾ, ജോസ് മാത്യു, ബിന്ദു ജയേഷ് എന്നിവർ സംസാരിച്ചു. സിൽവർ ജൂബിലി കുടുംബങ്ങളായ ബേബി വലിയാഴത്ത്, റോസമ്മ, കെ.ജെ. ജോൺ, ഷെർലി എന്നിവരെ ആദരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്ക് പോകുന്ന സ്റ്റെഫി ബേബി, ഐശ്വര്യ ജോസ് എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. മാക്സി മാണി പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ഭാരവാഹികൾ: ജോൺസൺ (പ്രസിഡൻറ്), ജോബി (സെക്രട്ടറി) ജസ്റ്റിൻ (ട്രഷറർ). ഡയാന മാത്യുവിെൻറ നേതൃത്വത്തിൽ കുട്ടികൾ കല പരിപാടികൾ അവതരിപ്പിച്ചു. ഫ്രൻഡ്സ് ഓഫ് കുവൈത്ത് അവതരിപ്പിച്ച സംഗീത വിരുന്നുമുണ്ടായി. ജിഷ ബിജു പ്രാർഥന ഗാനം ആലപിച്ചു. ഷിബു ജോൺ സ്വാഗതവും ബോബി പാറ്റാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.