കുവൈത്ത് സിറ്റി: സഹകരണ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഈ വർഷം മുതൽ ജംഇയ്യകളിലെ പ്രധാന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാൻ പദ്ധതി. സൂപ്പർവൈസർ, സെക്രട്ടറി തുടങ്ങിയ തസ്തികൾക്കുപുറമെ എല്ലാ പ്രധാന വകുപ്പു തലവന്മാരായും കുവൈത്തികളെ മാത്രം നിയമിക്കാനാണ് നീക്കം. ഇൗ വർഷം തുടക്കത്തോടെ തന്നെ പദ്ധതി നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.നിലവിൽ ഈജിപ്ത് ഉൾപ്പെടെ ചില അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ ഇത്തരം തസ്തികകളിൽ തുടരുന്നുണ്ട്. തൊഴിൽവിപണിയിൽ വ്യാപക ക്രമീകരണം വരുത്തുന്നതിെൻറ ഭാഗമായാണിതെന്ന് ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ജംഇയ്യകളിലെ മറ്റു തസ്തികകളിൽ സ്വദേശിവത്കരണം ഇപ്പോൾ പദ്ധതിയിലില്ലെന്നാണ് ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.